Hafizath (ഹാഫിളാത്ത് കോഴ്സ്)
About Course
നമ്മുടെ നാട്ടിലെ കുടുംബ രീതിയനുസരിച്ച് കുടുംബിനികൾക്ക് വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനുള്ള അവസരങ്ങൾ കുറവാണ്. അതു പോലെ ഉദ്യോഗസ്ഥകളായും മറ്റും തൊഴിലെടുക്കുന്ന സഹോദരിമാരുടേയും അവസ്ഥ വ്യത്യസ്ഥമല്ല. അവർ അനുഭവിക്കുന്ന പല പരിമിതികളും പ്രതികൂല ഘടകങ്ങളുമാണ് അതിന് കാരണം.
എന്നാൽ അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആൻ മനഃപാഠമാക്കാൻ ആർക്കാണ് താൽപര്യമില്ലാതിരിക്കുക. അതിന്റ പ്രതിഫലം അത്ര മഹോന്നതമല്ലേ. പക്ഷെ എന്തു ചെയ്യും. എവിടെയെങ്കിലും പോയി പഠിക്കാം എന്ന് വച്ചാൽ അതിന് യാതൊരു വഴിയുമില്ല. സ്വന്തമായോ ഓൺലൈനായോ പഠിക്കാമെന്നാണെങ്കിൽ അതിലും ഒരു പ്രതീക്ഷ അങ്ങോട്ട് വരുന്നില്ല.
കുടുംബിനികളുടെ ഈ നിസ്സഹായാവസ്ഥക്ക് പരിഹാരമെന്നോണമാണ് നൂർ ഇ-ലേണിങ് അക്കാദമി “ഹാഫിളാത്ത്” എന്ന കോഴ്സ് തുടങ്ങിയത്.
ഏത് തിരക്കുള്ള കുടുംബിനിക്കും തങ്ങളുടെ വീട്ടിൽ വെച്ച് വിശുദ്ധ ഖുർആൻ പാരയണനിയമങ്ങൾ പാലിച്ചും മനോഹരമായി ഓതാൻ ശീലിച്ചും സമയബന്ധതിമായി മനഃപാഠമാക്കാൻ പ്രഗൽഭരായ ഹാഫിളത്തുകളുടെ മെന്ററിങ്ങിലൂടെ സഹായിക്കുന്നതാണ് ഈ കോഴ്സ്.
ധാരാളം കുടുംബിനികൾ ഈ കോഴ്സിൽ ചേർന്ന് പ്രയാസരഹിതമായി അവേശത്തോടെ വിശുദ്ധ ഖുർആൻ ഹിഫ്ളാക്കിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ കലാമിനോട് ചേർന്ന് നിന്നാൽ മറ്റു പ്രതികൂല ഘടകങ്ങളെല്ലാം അല്ലാഹു എളുപ്പമാക്കും എന്നതിന്റെ തെളിവു കൂടിയാണ് ആ സഹോദരിമാർ.