NOOR ONLINE HIFZ (നൂർ ഓൺലൈൻ ഹിഫ്ള്)
About Course
പരിശുദ്ധ ഖുർആൻ സ്രഷ്ടാവായ അല്ലാഹുവിന്റെ കലാമാണ്. മനുഷ്യരാശിയുടെ സന്മാർഗം അതിലാണ് കുടികൊള്ളുന്നത്. ഏതൊരു മനുഷ്യന്റേയും ജീവിതത്തേയും ഹൃദയത്തേയും പ്രകാശിപ്പിക്കാൻ കഴിയുന്ന ഏകകമാണ് വിശുദ്ധ ഖുർആൻ.
അത് നമ്മുടെ മക്കൾ ചെറുപ്പത്തിലേ മനഃപാഠമാക്കിയാൽ കല്ലിൽ കൊത്തിവെച്ചത് പോലെ ഹൃദയത്തിൽ നിന്ന് മാഞ്ഞു പോകാതെ നിലനിൽക്കും. അല്ലാഹുവിന്റെ കലാം ഹൃദയത്തിൽ വഹിച്ച് നടക്കുന്ന കാലത്തോളം അല്ലാഹുവിങ്കൽ നിന്നുള്ള എല്ലാ തരത്തിലുമുള്ള സംരക്ഷണവും പൊരുത്തവും നമ്മുടെ മക്കൾക്കുണ്ടാകും. അതിന് അവസരമൊരുക്കിയ മാതാപിതാക്കാളായ നമ്മെ അല്ലാഹു നാളെ ലോകരുടെ മുന്നിൽ വെച്ച് പ്രകാശത്തിന്റെ കിരീടം അണിയിച്ച് ആദരിക്കുകയും ചെയ്യും.
ജീവിതത്തിലെ തിരക്കുകൾക്കിടയിലും കുട്ടികളുടെ പഠന ബാഹുല്യങ്ങൾക്കിടയിലും ഈ സൌഭാഗ്യം നഷ്ടപ്പെട്ടു പോകുന്നത് വലിയ ഖേദത്തിനിടയാക്കും.
ഏത് തിരക്കുണ്ടെങ്കിലും വീട്ടിൽ വെച്ച് ഓൺലൈനായി കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി സ്നേഹത്തോടെയും വാത്സല്യത്തോടെയും വിശുദ്ധ ഖുർആൻ മനഃപാഠമാക്കാൻ സഹായിക്കുന്ന കോഴ്സാണിത്.
വളരേ പ്രാഗൽഭ്യമുള്ള ഹാഫിളത്തുകളാണ് കുട്ടിളെ സമയബന്ധിതമായി ഹിഫളാക്കാൻ പരിശീലിപ്പിക്കുന്നത്.