NOOR ONLINE MADRASA (നൂർ ഓൺലൈൻ മദ്രസ)
About Course
ഫലപ്രദമായി മത പഠനം ലഭിക്കാത്ത ലോകത്ത് എവിടെയുമുള്ള കുട്ടികൾക്കും മുതിർന്നവർക്കും വിശ്വസ്തതയോടെ അവലംബിക്കാവുന്ന ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനമാണ് നൂർ ഓൺലൈൻ മദ്രസ.
മതം മനുഷ്യൻ്റെ ജീവിത പന്ഥാവാണ്. അത് ഉൾക്കൊണ്ട് പഠിച്ചില്ലെങ്കിൽ ജീവിതത്തിൽ മതധാർമ്മികത പുലർത്താനോ വിശ്വാസ ദൃഢതയോടെ ജീവിക്കാനോ കഴിയില്ല.
അത് കൊണ്ടാണ് വർഷങ്ങളോളം മതപാഠശാലകളിൽ പഠിച്ചിട്ടും ദീൻ എന്താണെന്ന് ഉൾക്കൊള്ളാനോ മറ്റുള്ളവർക്ക് ശരിയായ ദീൻ പകർന്ന് നൽകുവാനോ ദീനിനെക്കുറിച്ചുള്ള വിമർശകരുടെ ആരോപണങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാനോ ഇഖ്ലാസോടെ ജീവിക്കുവാനോ ആത്മ നിർവൃതിയോടെ ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുവാനോ പലോപ്പോഴും കഴിയാത്തത്.
കാരണം മത പഠനം എന്നത് കേവലം ഒരു മദ്രസാ പഠനമല്ല. മറിച്ച് ദൈവിക ശക്തിയെ അനുഭവിച്ചറിഞ്ഞുള്ള ഒരു തിരിച്ചറിവിലേക്കുള്ള പരിവർത്തനമാണത്. അതിനുതകും വിധമുള്ള മത പഠനത്തിന് മാത്രമേ ജീവിത്തെ പ്രകാശിപ്പിക്കാൻ കഴിയുകയുള്ളൂ.
അത് സാധ്യമാക്കുകയാണ് NOOR E-LEARNING ACADEMY യുടെ കീഴിലുള്ള NOOR ONLINE MADRASA യുടെ ലക്ഷ്യം.